നീല വെണ്മേഘത്തിലാരെയൊ തേടുന്നു
നീയിന്നൊരേകാന്ത ചന്ദ്രികയോ?
അഴിച്ചിട്ടകാര്കൂന്തല് കാറ്റില്‍ പരത്തിയിട്ടു
ആഴിയിലൂടെ നീ ആരെയൊ തേടുന്നു?
പാരില്‍ കിടക്കുന്ന തുളസിക്കതിരേ
പാവനമാം രൂപം മാറിയതെന്തെ?
പാതകള്‍ നീളെ പാടി നടക്കുന്ന
പാതിരാവും മയങ്ങിടുന്നു
നായകനെഴുതിയ നാലക്ഷരത്തിലെ
നായികയായി ഞാനണിഞ്ഞു വരും
നാദമായ് വരുമോ ഈവഴി നീയും
നാണിച്ചു ഞാന്‍ നില്കും ഈ വീഥി തന്നില്‍.
Thursday, February 18, 2010
Subscribe to:
Posts (Atom)